Sunday, May 5, 2024
spot_img

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്നാം ദിനത്തില്‍ ഇന്ത്യ തകർച്ചയുടെ വക്കിൽ

സതാംപ്ടണ്‍: ആദ്യ ദിനം മഴമൂലം നഷ്ടപെട്ട ടെസ്റ്റിൽ മുന്നാം ദിനം ആദ്യ സെഷനില്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. 34 പന്തില്‍ 11 റണ്‍സുമായി രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയുമാണ് ക്രീസില്‍.

മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സുമായി ബാറ്റിങ്ങ് പുന:രാംഭിച്ച ഇന്ത്യയ്ക്ക് 66 റണ്‍സസ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(44), ഋഷഭ് പന്ത്(നാല്), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ( 49), രവിചന്ദ്രന്‍ അശ്വിന്‍(22) എന്നിവരുടെ വിക്കറ്റുകള്‍ കുടിയാണ് ഇന്ന് നഷ്ടമായത്.

കെയ്ല്‍ ജാമിസണാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. കോഹ്‌ലിയുടെയും പന്തിനേയും ജെമിസണ്‍ മടക്കി. അശ്വിനെ സൗത്തി മടക്കിയപ്പോള്‍ രഹാനെയെ വാഗ്നര്‍ പുറത്താക്കി .

132 പന്തില്‍ ഒരേയൊരു ബൗണ്ടറി സഹിതം 44 റണ്‍സെടുത്ത കോഹ്‌ലിയെ ജയ്മിസണ്‍ എല്‍ബിയില്‍ കുരുക്കി. രണ്ടാം ദിനത്തിലെ സ്‌കോറിനോട് മൂ്‌ന് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കോഹ്‌ലി മടങ്ങിയത്. അര്‍ധ സെഞ്ചുറിക്ക് തൊട്ടരികല്‍ ഷോര്‍ട്ട് ബോള്‍ കെണിയില്‍ രഹാനയും വീണു. ഓപ്പണമാരായ രോഹിത് ശര്‍മ്മ( 34), ശുഭ്മാന്‍ ഗില്‍(28), ചേതേശ്വര്‍ പുജാര(എട്ട്) എന്നിവര്‍ രണ്ടാം ദിനം പുറത്തായിരുന്നു. ന്യൂസിലന്‍ഡിനായി നീല്‍ വാഗ്നര്‍ രണ്ട് വിക്കറ്റും ടിം സൗത്തി , ട്രന്റ ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related Articles

Latest Articles