വായനയിലൂടെ അനുഭവിക്കാവുന്ന വ്യാഖ്യാനത്തിനുമപ്പുറമുള്ള അസ്വസ്ഥതയുടെയും ആനന്ദത്തിന്റെയും മറ്റൊരു പേരാണ് അഷിത. ബാഹ്യമായി പ്രകടിപ്പിക്കാനാകാത്ത മനുഷ്യന്റെ അടിസ്ഥാന മാനസിക ഭാവമാണ് ഭയം. അടക്കി വെച്ചിരിക്കുന്ന ഈ ഭയം തന്നെയാണ് അഷിതയുടെ മിക്ക കഥാപാത്രങ്ങളിലും പ്രകടമാകുന്നതും.

