Sunday, May 5, 2024
spot_img

ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്; “നിങ്ങള്‍ പെര്‍ഫോം ചെയ്താല്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും’: സഞ്ജു സാംസണ്‍

ഐപിഎല്‍ ടീമിനായി കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ചിന്താഗതിയാണെന്നാണ് സഞ്ജു സാംസണ്‍. 18 വയസ് മുതല്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പമുണ്ട്. കഴിവുള്ള ഒരുപാട് താരങ്ങള്‍ മുന്‍പോട്ട് വരികയും ഇന്ത്യക്കായി കളിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. സക്കറിയയെ പോലെ. ഞങ്ങള്‍ ഇന്ത്യന്‍ ടീമിന് സംഭാവന നല്‍കുകയാണ്. അതാണ് ഞങ്ങളുടെ ചിന്താഗതി. അത് മുന്‍പില്‍ വെച്ചാണ് ഞങ്ങള്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്, സഞ്ജു പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആണെന്നാണ് വിശ്വസിക്കുന്നത്. നമുക്ക് അവിടെ നിന്ന് ശ്രദ്ധ ലഭിക്കും. ആളുകള്‍ എന്നെക്കുറിച്ച് നല്ല കാര്യങ്ങളും അത് പോലെ മറ്റ് കാര്യങ്ങളും പറയുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം സാധാരണമായി കഴിഞ്ഞു’- സഞ്ജു കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്റെ നായകനായെങ്കിലും തന്റെ ശൈലിയിലും കാഴ്ചപ്പാടിലും വ്യത്യാസം വന്നിട്ടില്ലെന്നും പഴയ അതേ ശൈലിയില്‍ത്തന്നെ വിശ്വസിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Sanju Samson Test Record, ODI Record, T20 Record, IPL Record, salary

അതേസമയം ലങ്കൻ പര്യടനത്തിൽ കിട്ടിയ അവസരം മുതലാക്കാനാവാതെ പോയതോടെയാണ് സഞ്ജു ലോകകപ്പ് ടീമിലേക്ക് ഒട്ടും പരിഗണിക്കപ്പെടാതെ പോയത്. 2020ലെ യുഎഇ ഐപിഎല്ലിലും 2021ലെ ഐപിഎല്ലിന്റെ ആദ്യ പാദത്തിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു.

Related Articles

Latest Articles