Saturday, January 3, 2026

ആരാധകർക്ക് ദീപാവലി സമ്മാനമായി തെന്നിന്ത്യന്‍ നടി സാമന്ത; പുതിയ ചിത്രമായ യശോദയുടെ പോസ്റ്റര്‍ പുറത്ത്

ആരാധകര്‍ക്ക് ദീപാവലി സമ്മാനവുമായി തെന്നിന്ത്യന്‍ നടി സാമന്ത . ആരാധകര്‍ക്ക് ആശംസകള്‍ക്കൊപ്പം സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍.

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

‘യശോദ ഒരു ത്രില്ലറാണ്. ടൈറ്റില്‍ റോളില്‍ അഭിനയിച്ച സാമന്ത ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വിയര്‍പ്പും ചോരയും ചാലിച്ചു. തെലുങ്കിലും തമിഴിലും അവള്‍ സ്വയം ഡബ്ബ് ചെയ്തു. മണിശര്‍മ്മയുടെ പശ്ചാത്തല സംഗീതത്തിന്റെ തികച്ചും പുതിയ മാനത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കും’. ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

Related Articles

Latest Articles