Wednesday, May 15, 2024
spot_img

അയോദ്ധ്യക്ക് പകിട്ടേകാൻ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; പണിപൂർത്തിയാകുമ്പോൾ അയോദ്ധ്യ ഭാരതത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രമാകും; പ്രാണപ്രതിഷ്ഠാ കർമ്മത്തിന് നേതൃത്വം നൽകുക പ്രധാനമന്ത്രി നരേന്ദ്രമോദി

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് യോഗി സർക്കാർ. അയോദ്ധ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള 44 പദ്ധതികൾക്കാണ് യോഗി സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇതിനായി 212.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ നടക്കുന്ന അതിവിശിഷ്ടമായ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഇതോടെ, രാജ്യത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായി അയോദ്ധ്യ മാറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ കർമ്മം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ദീപാവലി വേളയിൽ, പുണ്യഭൂമിയിൽ 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് ദീപോത്സവവും സംഘടിപ്പിക്കുന്നതാണ്. നിലവിൽ, അദ്ദേഹം ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും, സന്യാസിമാരുമായും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Latest Articles