തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശിനിയും പിജി വിദ്യാർത്ഥിനിയുമായ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഫ്ളാറ്റിലെ മുറിയിൽ അബോധാവസ്ഥയിൽ മറ്റു വിദ്യാർത്ഥികൾ യുവതിയെ കണ്ടെത്തിയത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കിടന്നിരുന്ന മുറിയിൽ നിന്നും പോലീസ് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും യുവതിയുടെ ഫോൺ അടിസ്ഥാനമാക്കിയുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.