Friday, October 2, 2026

ഫേസ്ബുക്ക് വഴി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍: ഐഎസിനേയും ജെയ്ഷെ മുഹമ്മദിനേയും പിന്തുണച്ച്‌ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

മലപ്പുറം: തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്‌സിനേയും ജെയ്‌ഷെ മുഹമ്മദിനേയും പിന്തുണച്ച്‌ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മഞ്ചേരി ആനക്കയം സ്വദേശി അസ്‌കറിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അക്തറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് അസ്‌കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ പേരില്‍ ഭീകരത കെട്ടിവച്ച്‌ കേരളത്തില്‍ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മൂലമാണെന്നും ഇയാള്‍ പോസ്റ്റിട്ടിരുന്നു.

അസ്‌കറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles