Friday, May 17, 2024
spot_img

വീണ്ടും ലഹരിമരുന്ന് വേട്ട ; ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ : എംഡിഎം​എ​യു​മാ​യി ര​ണ്ടു​പേരെ പോലീസ് പി​ടി​കൂടി . പു​ന്ന​പ്ര തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാജേഷിനെയും​ ആല​പ്പു​ഴ വാ​ലു​ചി​റ​യി​ൽ പ്ര​ദീ​പിനെയുമാണ് പു​ന്ന​പ്ര സിഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്റെ നേതൃ​ത്വ​ത്തി​ൽ അറസ്റ്റ്​ ചെ​യ്ത​ത്.

പ​റ​വൂ​ർ പ​ന​യ​ക്കു​ള​ങ്ങ​ര സ്കൂ​ളി​ന് സ​മീ​പ​ത്തു നി​ന്ന്​ ഒ​രു​ഗ്രാം എംഡിഎംഎ​യു​മാ​യി പി​ടി​യിലായിരുന്ന രാജേഷിനെ ചോ​ദ്യം ചെയ്തതോടെയാണ് കൂട്ടാളിയായ പ്ര​ദീ​പി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ പ്രദീപിന്റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ ന​ട​ത്തി​യപ്പോഴാണ് 10 ഗ്രാം ​എംഡിഎംഎ പിടിച്ചെടുത്തത്. ഇതിന് മുൻപും എംഡിഎംഎ​യു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യ പ്ര​ദീ​പ് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ണ്ടും വി​ൽപ്പന നടത്തുകയായിരുന്നു. 13 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles