Thursday, May 2, 2024
spot_img

ഭാര്യയ്ക്ക് അശ്ലീലസന്ദേശമയച്ചയാളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഭാര്യക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. വണ്ണപ്പുറം കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ വീട്ടില്‍ കൊച്ച് അമ്പിളി എന്നു വിളിക്കുന്ന അനുജിത് മോഹനന്‍ (21), ഇയാളുടെ സഹോദരന്‍ അഭിജിത്ത് മോഹനന്‍ (23), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ വീട്ടില്‍ അഷ്‌കര്‍ (23), കോതമംഗലം തങ്കളം വാലയില്‍ വീട്ടില്‍ ജിയോ കുര്യാക്കോസ് (33) എന്നിവരെയാണ് സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തന്നെ വിവസ്ത്രനാക്കി മര്‍ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്ലീലസന്ദേശം അയച്ചെന്ന പരാതിയില്‍ പീഡനത്തിനിരയായ യുവാവിനെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles