Friday, April 19, 2024
spot_img

കൊല്ലം ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയെ മർദ്ദിച്ച സംഭവം: അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കൊല്ലം അഞ്ചലിൽ അന്തേവാസിയെ നടത്തിപ്പുകാരൻ മർദ്ദിച്ച സംഭവത്തിൽ അർപ്പിതാ സ്‌നേഹലയം എന്ന ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടു.റവന്യൂ അധികൃതർക്കാണ് നിർദ്ദേശം നൽകിയത്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് നടപടി. സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയ കേസെടുത്തിരുന്നു.

വൃദ്ധയായ അന്തേവാസിയെ അടിക്കുന്നതും വഴക്കുപറയുന്നതുമായ വീഡിയോ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ആശ്രയ കേന്ദ്രത്തിൽ പ്രാർത്ഥന സമയത്ത് അന്തേവാസിയായ വൃദ്ധമാതാവ് ഉറങ്ങി എന്നാരോപിച്ചാണ് ചൂരൽ കൊണ്ട് നടത്തിപ്പുകാരൻ വൃദ്ധമാതാവിനെ മർദിച്ചത് ആഹാരം കഴിക്കുമ്പോൾ ഉറങ്ങാറില്ലല്ലോ പ്രാർത്ഥന സമയത്ത് മാത്രം എന്താ നിനക്ക് ഉറക്കം എന്ന് ചോദിച്ചായിരുന്നു വൃദ്ധമാതാവിന് മർദ്ദനം.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശ്രയ കേന്ദ്രത്തില്‍ വിവിധവകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥാപനനടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles