Tuesday, October 27, 2026

അല്പസമയത്തിനകം പ്രധാനമന്ത്രി നമ്മളെ അഭിസംഭോധന ചെയ്യും

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാരിക്കെയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോ​ക്ക് ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് തീ​രു​മാ​നം അറിയിക്കും .

സ​മ്പൂർണ ലോ​ക്ക് ഡൗ​ണ് തു​ട​രാ​തെ, വൈ​റ​സ് വ്യാ​പ​ന​ത്തി​ന്റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ മൂ​ന്നു സോ​ണു​ക​ളാ​യി തി​രി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച വി​വ​രം. എ​ന്നാ​ല്‍, വ്യാ​വ​സാ​യി​ക, സാ​മ്പത്തി​ക മേ​ഖ​ല​ക​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി ഏ​പ്രി​ല്‍ 30 വ​രെ ലോ​ക്ക്ഡൗ​ണ് നീ​ട്ടി പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഒരു മാസത്തിനിടെ പ്രധാനമന്ത്രി മൂന്നാമത്തെ തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. തെ​ലു​ങ്കാ​ന, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്​ട്ര, ഒ​ഡീ​ഷ, ക​ര്‍​ണാ​ട​ക, പ​ശ്ചി​മ ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ണ് ഏ​പ്രി​ല്‍ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

Related Articles

Latest Articles