മനാമ: കോവിഡ്-19 രോഗബാധയുടെ സാഹചര്യത്തിൽ പരീക്ഷകള്‍ മാറ്റിവെച്ചതിനാല്‍ പ്രതിസന്ധിയിലായത് വിദ്യാര്‍ഥികളാണ്. ഇന്ത്യന്‍ സിലബസിലുള്ള സ്കൂളുകളില്‍ സി.ബി.എസ്.ഇ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ മാത്രമാണ് ഇനി നടക്കാനുള്ളത്. മറ്റു നാലു പരീക്ഷകളും കഴിഞ്ഞു. ഒരു പരീക്ഷക്കുവേണ്ടി മാത്രമായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
പന്ത്രണ്ടാം ക്ലാസില്‍ രണ്ടു സ്ട്രീമില്‍ മാത്രമാണ് എല്ലാ പരീക്ഷകളും കഴിഞ്ഞത്. മറ്റു സ്ട്രീമുകളില്‍ ഓരോ പരീക്ഷകള്‍ ബാക്കിയുണ്ട്.