Sunday, October 11, 2026

കൊറോണ പരത്തിയത് ചൈന തന്നെയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍:കൊറോണവൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണെന്ന് ആവര്‍ത്തിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വുഹാനിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള വ്യാപാര ഇടപെടലുകളില്‍ വ്യത്യസ്തമായ രീതിയില്‍ മാറ്റം വരുത്തുമെന്നും കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടിയും ഇക്കാര്യത്തില്‍ വൈകാതെ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.

കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷമാകുന്നു. മരണം അറുപതിനാലായിരത്തിലേക്ക് അടുക്കുകയാണ്. ആഗോളതലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 33 ലക്ഷം കവിഞ്ഞു.

Related Articles

Latest Articles