Saturday, October 17, 2026

കൊറോണ വൈറസിനെതിരേ വാക്സിന്‍ കണ്ടെത്തിയെന്ന് ഇറ്റലി

റോം: ഇസ്രയേലിനു പിന്നാലെ കൊറോണ വൈറസിനെതിരേ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിര്‍മിച്ച്‌ കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആദ്യമായാണ് കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കിയെന്ന് ടാകിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു.
വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യരിലും വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു . പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരും അവകാശപ്പെടുന്നു.

Related Articles

Latest Articles