Monday, May 6, 2024
spot_img

കൊവിഡിനിടെ സ്വര്‍ണക്കടത്ത്: കരിപ്പൂരില്‍ നാലുപേര്‍ പിടിയില്‍

കൊണ്ടോട്ടി: കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ സ്വര്‍ണക്കടത്ത് . കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ എയര്‍ കസ്റ്റംസ് പിടികൂടി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടിയിലായത്.

ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് മറ്റു മൂന്ന് യാത്രക്കാരെ പിടികൂടിയത്.

ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ ഇളവുകള്‍ സ്വര്‍ണക്കടത്ത് സംഘം ചൂഷണം ചെയ്യുന്നു എന്നതിന്റെ സൂചനയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കിലോയോളം സ്വര്‍ണം പിടികൂടിയ സംഭവം.

Related Articles

Latest Articles