Friday, October 9, 2026

കോട ഊറ്റിക്കുടിച്ച് ആഘോഷം, കള്ളവാറ്റ് കാർക്ക് എന്ത് ലോക്ക്ഡൗൺ

അടിമാലി: 45ലിറ്റർ കോടയുമായി സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. നേര്യമംഗലം കാഞ്ഞിരവേലി നടുക്കുടിയില്‍ ജോസ് മത്തായി(45), ജയന്‍ മത്തായി (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും പിടിയിലായത്. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആണ് ഇവർ അറസ്റ്റിലായത്.

പാറക്കെട്ടിനിടയില്‍ സൂക്ഷിച്ചിരുന്ന മൂപ്പെത്തിയകോട ഊറ്റിക്കുടിച്ചതിന് ശേഷം പരിസരത്ത് ബഹളം കൂട്ടുന്നതിനിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. അബ്കാരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ് ഇരുവരും എന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles