Tuesday, October 27, 2026

കോവിഡ് 19:ഞായറാഴ്ച്ച നിർണായകം

​​​​തിരുവനന്തപുരം:കേരളത്തിൽ കോവിഡ് -19 ബാധയില്‍ രണ്ടാമത്തെ മരണം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍.

അടുത്ത ഞായറാഴ്ച്ചയോടെ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്ത് വരുമെന്ന് കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല സമര്‍ത്ഥമായി നിര്‍വഹിച്ച മുന്‍ അഡ‌ീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച്‌ 22 നായിരുന്നു. അതനുസരിച്ച്‌ അടുത്ത ഞായറാഴ്ചയാകുമ്പോൾ 14 ദിവസം പിന്നിടും. അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും എന്ന കണക്കു കൂട്ടലിലാണ് അധികൃതർ.

​​​​വിദേശങ്ങളില്‍ നിന്ന് ഏറ്റവുമൊടുവില്‍ വന്നവര്‍ക്കും അവരുമായി സമ്പർക്കത്തിലേര്‍പ്പെട്ടവര്‍ക്കും വൈറസ് ബാധയുണ്ടായോ എന്ന ചിത്രം ഞായറാഴ്ച്ചയോടെ അറിയാം. മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമോ ഇല്ലയോ എന്നതും മനസ്സിലാകും. കേരളത്തില്‍ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെ കുറവാണെന്നും രാജീവ് സദാനന്ദന്‍ പറഞ്ഞു.

Related Articles

Latest Articles