Thursday, October 15, 2026

ഡി ഡി കുതിക്കുന്നു; സർവ്വ റെക്കോഡുകളും ഭേദിച്ച്

ദില്ലി: പ്രക്ഷേക റേറ്റിംഗിലും വന്‍ കുതിപ്പ് നടത്തി ദൂരദര്‍ശന്‍ ഇന്ത്യ. ബാര്‍ക് റേറ്റിംഗില്‍ എന്‍ഡി ടിവി പോലുള്ള ചാനലുകളെ പിന്നിലാക്കി ദൂരദര്‍ശന്‍ അഞ്ചാം സ്ഥാനത്തെത്തി.

റിപ്പബ്ലിക് ടിവിയാണ് ബാര്‍ക് റേറ്റിംഗില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് ടൈംസ് നൗവും, മൂന്നാം സ്ഥാനത്ത് ഇന്ത്യ ടുഡേയുമാണ്. 1841 പോയിന്റുള്ള സിഎന്‍എന്‍ ന്യൂസ് 18ന് തൊട്ടു പിന്നില്‍ അഞ്ചാമതായാണ് ഡിഡി ഇന്ത്യ (1417) മുന്നേറിയത്.

മെയ് 2 മുതല്‍ മെയ് 8 വരെയുള്ള ബാര്‍ക് റേറ്റിംഗിലാണ് ദൂരദര്‍ശന്‍ അഞ്ചാമതെത്തിയത്.

പരമ്പരകളായ രാമായണവും മഹാഭാരതവും ദൂരദര്‍ശന്‍ പുനസംപ്രേഷണം ചെയ്തപ്പോള്‍ റേറ്റിംഗില്‍ ലോകറെക്കാഡ് തിരുത്തിയിരുന്നു.

Related Articles

Latest Articles