ചെന്നൈ: കൊവിഡ് 19 വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ ഒരാള്‍ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 969 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചെന്നൈയിലും കോയമ്പത്തൂരുമാണ് രോഗബാധിതര്‍ കൂടുതല്‍. ചെന്നൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിയന്ത്രണം തുടരണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ 84 വയസുള്ള സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ ചെന്നൈയില്‍ ഇന്നലെ രോഗം മാറി ആശുപത്രി വിട്ടു.

