Wednesday, November 11, 2026

നമ്മുടെ രൂപ ഇതാ ഇപ്പോൾ റോക്കറ്റ് പോലെ

ദില്ലി: വായ്​പ പലിശനിരക്കുകള്‍ കുറച്ചുള്ള ആര്‍.ബി.ഐ പ്രഖ്യാപനം വന്നതിന്​ പിന്നാലെ രൂപയുടെ മൂല്യമുയര്‍ന്നു. 51 പൈസ നേട്ടത്തോടെ 74.64 ​രൂപയാണ്​ ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. 46 പൈസ നേട്ടത്തോടെയാണ്​ രൂപ വെള്ളിയാഴ്​ച വ്യാപാരം ആരംഭിച്ചത്​.

കഴിഞ്ഞ ദിവസം ​75.15 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുമെന്നാണ്​ സൂചന. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന് യു.എസില്‍ വലിയ നാശം വിതക്കുന്നതാണ്​ ഡോളറിന്​ തിരിച്ചടിയാകുന്നത്​. അതേസമയം, ഓഹരി വിപണികള്‍ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. സെന്‍സെക്​സ്​ 252 പോയി​ന്‍റ്​ ഇടിഞ്ഞു. നിഫ്​റ്റിയും നഷ്​ട​ത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​.

Related Articles

Latest Articles