മുംബൈ : നാവിക സേന അംഗങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 21 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ മുംബൈയിലെ നേവല്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മഹാരാഷ്ട്രയില്‍ എട്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്ന. മുംബൈയില്‍ ആറ് പേര്‍ക്കും പുണെയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 194 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 3205 രോഗികളാണുള്ളത്.
52 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ്ട് ആശുപത്രിയിലാണ് അഞ്ച് മലയാളി നഴ്സുമാര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരാണ് അഞ്ച് പേരും. ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നവരാണ് പിന്നീട് വന്ന പരിശോധന ഫലത്തിൽ പോസറ്റീവായി മാറിയത്. മഹാരാഷ്ട്രയില്‍ ആകെ 137 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
ഇതില്‍ 82 പേര്‍ മലയാളികളാണ്. മുംബൈ നഗരം രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടായി തുടരുകയാണ്. രണ്ടായിരം കടന്നു കോവിഡ് ബാധിതരുടെ എണ്ണം. എന്നാല്‍ രണ്ട് ദിവസത്തിനിടെ മരണനിരക്ക് വലിയ കുറവ് വന്നത് ആശ്വാസം നൽകുന്നു. എന്നാൽ രാജ്യത്ത് ആദ്യമായാണ് നാവിക സേനയിലെ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

