പത്തനംതിട്ട : ശക്തമായ മഴ മൂലം ജലനിരപ്പ് ഉയരുന്നതിനാൽ പമ്പ ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി തുറന്നു . കുറഞ്ഞ അളവില്‍ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളൂ. നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിടുന്നത് രാത്രിയില്‍ മഴ തുടര്‍ന്നാല്‍ വലിയ അളവില്‍ വെള്ളം ഒഴുക്കുന്ന സാഹചര്യം ഉണ്ടാകും . ഇത് ഒഴിവാക്കാനാണ് കുറഞ്ഞ അളവിൽ വെള്ളം പുറത്തുവിടുന്നതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു.
40 സെന്റീമീറ്റര്‍ ഉയരത്തിലാകും പമ്പ നദിയിൽ വെള്ളം ഉയരുക. ഷട്ടര്‍ തുറന്ന് അഞ്ച് മണിക്കൂറിള്ളില്‍ വെള്ളം റാന്നിയിലെത്തും. അതിനുശേഷം ചെങ്ങന്നൂര്‍ വഴി വെള്ളം നാളെ ഉച്ചയോടെ തിരുവല്ലയിലെത്തും. വെള്ളം വലിയതോതില്‍ ഉയരില്ലെന്നും മുന്‍കാലങ്ങളിലേതുപോലുള്ള ആശങ്കവേണ്ടെന്നും കളക്ടർ വ്യക്തമാക്കി.

