Saturday, October 17, 2026

ബിരിയാണി വിളമ്പുന്നതിനെ ചൊല്ലി തർക്കം: കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി

മുസാഫർനഗർ: തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ബിരിയാണി വിളമ്പുന്നതിനെ ചൊല്ലി തർക്കവും ഏറ്റുമുട്ടലും. ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.ബിരിയാണി വിളമ്പുമ്പോൾ ആദ്യം വേണമെന്ന് ചില നേതാക്കൾ വാശി പിടിച്ചതോടെയാണ് തർക്കമുണ്ടായത്.

ബിഎസ്‌പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ മൗലാന ജമീലിന്‍റെ വീട്ടിൽ നടന്ന യോഗത്തിന് ശേഷമാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്.ഉച്ചഭക്ഷണമായി ബിരിയാണി വിളമ്പിയപ്പോഴാണ് തർക്കമുണ്ടായത്.സംഭവത്തില്‍ മൗലാന ജമീൽ ഉൾപ്പടെ 34 പേർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ യോഗം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ സംഘർഷ സ്ഥലത്ത് നിന്ന് വിരട്ടിയോടിച്ചത്.

Related Articles

Latest Articles