Tuesday, November 10, 2026

ബുദ്ധി തെളിഞ്ഞു തുടങ്ങി,ഇന്ത്യ കൊറോണയെ പിടിച്ചുകെട്ടുമെന്ന്, ചൈന

ബീജിംഗ്: കൊറോണയെ തടയിടാൻ ഇന്ത്യന്‍ ജനതയ്‌ക്ക് അധികം വൈകാതെ തന്നെ കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിനായി ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറയുമ്പോഴാണ് ചൈനീസ് വക്താവ് ജീ റോംഗ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്‌ക്കും മറ്റു രാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് കൊറോണയ്‌ക്കെതിരായ പ്രതിരോധം ചൈന തുടരും. ജി 20, ബ്രിക്‌സ് തുടങ്ങിയ കൂട്ടായ്‌മകളെ ഇതിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ്‌കുകള്‍, ഗ്ളൗസ് എന്നിങ്ങനെ 15 ടണ്ണിലധികം മെഡിക്കല്‍ ഉപകരണങ്ങളാണ് വുഹാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.കൊറോണയെ ചെറുക്കാന്‍ പരസ്‌പരം എല്ലാ സഹകരണങ്ങള്‍ക്കും ചൈനയും ഇന്ത്യയും തയ്യാറായി. ആപത്‌ഘട്ടത്തില്‍ ഇന്ത്യന്‍ ജനത ചൈനയ്‌ക്കൊപ്പം നിന്നു. അതിനുള്ള കടപ്പാടും അഭിനന്ദനവും ഞങ്ങള്‍ ഇന്ത്യയെ അറിയിക്കുകയാണെന്നും ജീ റോംഗ് പറയുകയുണ്ടായി.

Related Articles

Latest Articles