Saturday, October 17, 2026

ലഡാക്കിലെ സംഘർഷം ;പ്രതിരോധമന്ത്രിയുടെ അടിയന്തര യോഗം

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായുള്ള വാർത്തകൾക്ക് പിന്നാലെ പിന്നാലെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ച നടന്നുവരുന്നതിനിടെ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്‌. രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തികടന്ന് തങ്ങളുടെ സൈനികരെ അക്രമിച്ചതായി ചൈന ആരോപിച്ചു. എ.എഫ്.പി വാര്‍ത്താ ഏജന്‍സിയാണ് ചൈനയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles