തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില് രാജ്യത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നതിനാല് ഈ വര്ഷത്തെ വിഷുവിന് ശബരിമലയില് ഭക്തര്ക്ക് ദര്ശനമില്ല. തിരുവിതാംകൂര് ദേവസ്വം ബോര്ഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില് ഭക്തജനങ്ങള്ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്, ഇന്ന് ഈ ഉത്തരവുകളുടെ കാലാവധി അവസാനിക്കും. അതിനാല് ഈ ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 14 വരെ ദീര്ഘിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ് ദേവസ്വം ബോര്ഡിന്റെ സാമ്പത്തികതയെ ബാധിച്ചുവെന്നും അതിനാല് ബോര്ഡിന് കീഴിലുള്ള ദിവസവേതനക്കാരൊഴികെയുള്ള എല്ലാ ജീവനക്കാരും അവരുടെ ഒരു മാസത്തെ ശമ്പളത്തില് കുറയാത്ത തുക ദേവസ്വം ബോര്ഡിന്റെ ടെമ്ബിള് റിനവേഷന് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് യോഗം കൂട്ടിച്ചേര്ത്തു.

