Tuesday, May 21, 2024
spot_img

അങ്കിത സുശാന്തിന്റെ കാമുകി മാത്രമായിരുന്നില്ല; വെളിപ്പെടുത്തലുകളുമായി സംവിധായകൻ

അങ്കിത സുശാന്തിന്റെ കാമുകി മാത്രമായിരുന്നില്ല, വെളിപ്പെടുത്തലുകളുമായി സംവിധായകൻ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ ഇന്നും ആരാധകർക്കും സിനിമ ലോകത്തിനും സാധിച്ചിട്ടില്ല. ഏവരുടെയും ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ച ഒന്നാണ് സുശാന്തിന്റെ ആത്മഹത്യ. സുശാന്തിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെയെ കുറിച്ച് വിവാദങ്ങൾ ഉടലെടുത്തിരുന്നു . ഇതായിപ്പോൾ നടിയെ കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ സന്ദീപ് സിംഗ്. സ്പോട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് അങ്കിതയെ കുറിച്ച് സംസാരിച്ചത് .

സന്ദീപിന്റെ വാക്കുകളിലൂടെ …..

അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല, അവന് നഷ്ടപ്പെട്ട അമ്മ കൂടിയായിരുന്നുവെന്ന് പറയുകയാണ് സന്ദീപ് . ബോളിവുഡിലെ എന്റെ 20 വർഷത്തെ യാത്രയിൽ അവളെ പോലെ നല്ലൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. മറ്റാർക്കും സാധിക്കാത്തതു പോലെ അവൾ അവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അവൾക്ക് മാത്രമേ അവനെ രക്ഷപ്പെടുത്താന സാധിക്കുമായിരുന്നുള്ളൂ. അവന് വേണ്ടി എല്ലാം അവൾ ശരിയായി ചെയ്തു. അവൾ ഒരുങ്ങുന്നത് പോലും അവന്റെ ഇഷ്ടത്തിനായിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു അവൾ പാചകം ചെയ്യാറുള്ളത്. വീടിന്റെ ഇന്റീരിയർ, ആ വീട്ടിലെ പുസ്തകങ്ങൾ എല്ലാം അവന്റെ ഇഷ്ടം അനുസരിച്ച് അവൾ ചെയ്തു. സുശാന്തിന്റെ സന്തോഷത്തിന് വേണ്ടി സാധിക്കാവുന്നതെല്ലാം അവൾ ചെയ്തു. എല്ലാവർക്കും അങ്കിതയെ പോലൊരു പെൺകുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,”

Related Articles

Latest Articles