Thursday, October 15, 2026

അനന്തപുരിയോടും ദൈവത്തിന്റെ സ്വന്തം നാടിനോടുമുള്ള സ്നേഹം വെളിപ്പെടുത്തി ഋഷിരാജ് സിംഗ്…വിരമിച്ചാലും കേരളം വിടില്ല…

തിരുവനന്തപുരം: വിരമിച്ചാലും കേരളത്തില്‍ തുടരുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും. ചില പദ്ധതികള്‍ മനസിലുണ്ട്. വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഭാത സൈക്കിളിംഗ് സവാരിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈക്കിളിംഗ് ശീലം നേരത്തെയുണ്ട്. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിള്‍ യാത്രയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ കാലത്ത് സിനിമ കാണാത്തതില്‍ വലിയ വിഷമമുണ്ട്. തമിഴ്, തെലുങ്കു, മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷയിലേയും സിനിമകള്‍ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles