ദില്ലി :ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറബ് രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായി മോദി ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും മുസ്ലിങ്ങളെ വേട്ടയാടുന്നുമെന്നുമായിരുന്നു പ്രധാന പ്രചാരണം.
സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ചാണ് ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ പ്രചാരണം നടന്നത്. ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് രൂപീകരിച്ചും ഇന്ത്യക്കെതിരെ പ്രചാരണം നടന്നിരുന്നു.

