അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണ് മരിച്ചത്. കാന്‍സര്‍ ചികില്‍സയിലായിരുന്ന ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ടുദിവസം മുന്‍പാണ്
ന്യൂയോര്‍ക്കിലും കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത് . ഒരാഴ്ചയായി ചികിത്സയിലായിരുന്നു
കോവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികള്‍ മരിച്ചിരുന്നു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ട് ന്യൂയോര്‍ക്കില്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയാണ് സൗദിയില്‍ മരിച്ചത്.
തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ് വാന്‍ ആണ് സൗദിയില്‍ മരിച്ചത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജിദ്ദയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഇന്നലെ രാത്രി 9.30നാണ് മരിച്ചത്. ഇയാളുടെ ഭാര്യയും കോവിഡ് ലക്ഷണങ്ങളോടെ സൗദിയില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സഫ് വാന്‍. അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി. ലോകത്തിലെ ആകെ രോഗികളുടെ നാലിലൊന്നും അമേരിക്കയിലാണ്.

