കാസര്ഗോഡ് :കാസർഗോഡ് ചികിത്സ കിട്ടാതെ ഒരാള് കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ ആണ് മരിച്ചത്. ഹൃദ്രോഗത്തിന് മംഗളൂരുവില് ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയിരുന്നത്.
അതേസമയം, കാസര്ഗോഡ്- മംഗളൂരു അതിര്ത്തി തുറക്കില്ലെന്ന തീരുമാനത്തില് ഉറച്ചു നില്ക്കുകയാണ് കര്ണാടക.
കാസര്ഗോഡ് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന് ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു.
അതിര്ത്തി ഗ്രാമമായ ഹൊസങ്കടിയില് നിന്ന് എട്ട് കിലോമീറ്റര് ദൂരം മാത്രമാണ് രുദ്രപ്പ ചികിത്സ തേടിയിന്ന ബംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. കര്ണാടക അതിര്ത്തി തുറക്കാത്തതിനെ തുടര്ന്ന് കൃത്യസമയത്ത് ആശുപത്രിയില് എത്തിക്കാന് സാധിക്കാതെ കാസര്കോട് ഏഴുപേര് മരിച്ചിരുന്നു.

