Wednesday, October 7, 2026

പാക്ക് ചാരന്മാർ ദില്ലിയിൽ പിടിയിൽ; കുടുക്കിയത് ഇന്ത്യൻ രഹസ്യാന്വേഷകർ

ദില്ലി: ദില്ലി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവരുടെ പക്കല്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കെണിയില്‍ രണ്ടുപേരും കൃത്യമായി വന്നു കുടുങ്ങുകയായിരുന്നു.

ആബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നീ രണ്ടു ഉദ്യോഗസ്ഥരെയാണ് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയത്.പാക്ക് ഹൈക്കമ്മീഷനിലെ വിസാ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് രണ്ടുപേരും.കരോള്‍ ബാഗില്‍ വച്ചാണ് ഇരുവരും പിടിയിലായത്.

Related Articles

Latest Articles