തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരില് 27 പേര് വിദേശത്തു നിന്നും 37 പേര് മറ്റു സംസ്ഥാനങ്ങളില് നിന്നും വന്നവരാണ്. 14 പേര്ക്കു സമ്പര്ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. അഞ്ച് ആരോഗ്യപ്രവര്ത്തകര്ക്കും രോഗം ബാധിച്ചു. 62 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
തൃശൂര് 25, പാലക്കാട് 13, മലപ്പുറം 10, കാസര്ഗോഡ് 10, കണ്ണൂര് 7, കൊല്ലം 8, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. 1258 പേരാണ് ഇനി ചികിത്സയിലുള്ളതെന്നും ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. കണ്ണൂര് ജില്ലയിലെ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. ഇദ്ദേഹം കരള്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

