Saturday, May 18, 2024
spot_img

ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ നി​ര്‍​ദ്ദേ​ശം കാറ്റിൽ പറത്തി യുവാവ്

ത​ല​യോ​ല​പ്പ​റ​മ്പ് : വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശം പാ​ലി​ക്കാ​തെ നാ​ട്ടി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലും ചു​റ്റി​ത്തി​രി​ഞ്ഞ യു​വാ​വി​നെ​തി​രെ ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് കേ​സ് എ​ടു​ത്തു. മ​റ​വ​ന്‍​തു​രു​ത്ത് ഇ​ട​വ​ട്ടം അ​ന്പാ​ടി​യി​ല്‍ ന​ന്ദ​കു​മാ​റി(24)​ന്‍റെ പേ​രി​ലാ​ണ് കേ​സ് രജിസ്റ്റര്‍ ചെയ്തത്.

മാര്‍ച്ച്‌ 14-നാണ് ഇയാള്‍ ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്.​ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശിച്ചു.

എന്നാല്‍ ഇ​യാ​ള്‍ ഇ​ത് വ​ക​വ​യ്ക്കാ​തെ എ​റ​ണാ​കു​ള​ത്തി​ന് പോ​യ​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ​വ​ന്‍​തു​രു​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് കേ​സ് എ​ടു​ത്ത​തെ​ന്ന് ത​ല​യോ​ല​പ്പ​റ​ന്പ് പോലീസ് അറിയിച്ചു.

Related Articles

Latest Articles