Saturday, October 17, 2026

ഇടുക്കിയിലും കോട്ടയത്തും പുതിയ കേസുകളില്ല,ഇന്ന് ആശ്വാസ ദിനം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 നാല് പേർക്ക് പുതുതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് ഒന്ന് എന്നാണ് കണക്കുകള്‍. രണ്ട് പേര്‍ വിദേശത്ത് നിന്നും, രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 20,255 പേരും, ആശുപത്രികളില്‍ 518 പേരുമാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 23,980. 23,277 എണ്ണം ഇതില്‍ രോഗബാധയില്ലാത്തതാണ് എന്നുറപ്പാക്കി.

ഇടുക്കിയിലും കോട്ടയത്തും ഇന്ന് പുതിയ കേസുകളില്ല എന്നത് ആശ്വാസമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ അന്യസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 801 എണ്ണം നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. ഇതില്‍ 2,682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനഃപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തും.

Related Articles

Latest Articles