ബെയ്ജിംഗ്: കൊവിഡ് 19 വൈറസ് ബാധ നേരിടാന് ഇന്ത്യയ്ക്ക് സഹായവുമായി ചൈന. ദിവസേന ആയിരത്തിന് മുകളില് ആളുകള്ക്കാണ് ഇന്ത്യയില് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില് മാത്രമേ കൂടുതല് ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്ത്താനാകൂ.
ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള് നല്കി ചൈനയുടെ സഹായം എത്തിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്എന്എ എക്സ്ട്രാക്ഷന് കിറ്റുകള് ഇന്ത്യയിലേക്ക് അയച്ചതായി ചൈനയിലെ ഇന്ത്യന് സ്ഥാനപതി വിക്രം മിശ്രി അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള് ദിവസേന വര്ധിക്കുന്നതായി കണക്കുകള്.

