Thursday, May 23, 2024
spot_img

ഭീകരാക്രമണമെന്ന് ഏതാണ്ടുറപ്പിച്ച് കേരളാ പോലീസും; ഡി ജി പി കണ്ണൂരിലേക്ക്; എ ടി എസ് മേധാവി കോഴിക്കോട്ടേക്ക്

തിരുവനന്തപുരം: ഇന്നലെ രാത്രി കോഴിക്കോട് വച്ച് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് തീവച്ചു നശിപ്പിക്കാനുള്ള ശ്രമത്തിൽ ഭീകരാക്രമണ സാധ്യത ഗൗരവത്തോടെ പരിശോധിച്ച് കേരളാ പോലീസ്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അടിയന്തിര കൂടിക്കാഴ്ചയ്ക്കായി കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടങ്ങൾക്ക് രൂപം നൽകുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. പ്രത്യേക അന്വേഷണ സംഘത്തിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എസ് പി യുമുണ്ടാകും എന്നാണ് സൂചന. സംസ്ഥാന എ ടി എസ് മേധാവി ഐ ജി വിജയൻ ഐ പി എസ്സും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത കേരളാ പോലീസ് ഗൗരവത്തോടെ തന്നെ അന്വേഷിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് കോഴിക്കോട് വച്ച് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ അക്രമി പെട്രോൾ തളിച്ച് തീകൊളുത്തിയ ശേഷം രക്ഷപെട്ടത്. പ്രതിയുടേത് എന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. രേഖാചിത്രം റെയിൽവേ സംരക്ഷണ സേന പുറത്തുവിടുമെന്നാണ് സൂചന. പ്രതിയെ മറ്റൊരാൾ മോട്ടോർ ബൈക്കിൽ കൂട്ടിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ചുമതല പ്രധാനമായിട്ടും റെയിൽവേ സംരക്ഷണ സേനക്കായിരിക്കും. കേന്ദ്ര ഏജൻസികളായ ഐ ബി യും എൻ ഐ എ യും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Related Articles

Latest Articles