Saturday, April 27, 2024
spot_img

കനകദുര്‍ഗ്ഗയ്ക്ക് ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാന്‍ അനുമതി; ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കഴിയാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി

പെരിന്തല്‍മണ്ണ: ശബരിമലയുവതീപ്രവേശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാന്‍ അനുമതി. ഗാര്‍ഹിക പീഡന പ്രകാരം കനകദുര്‍ഗ്ഗ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. പെരിന്തല്‍മണ്ണയിലെ പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് ഹര്‍ജി പരിഗണിച്ചത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കഴിയാന്‍ കനകദുര്‍ഗ്ഗയ്ക്ക് അവകാശമുണ്ടെന്ന് ന്യായാലയം വിലയിരുത്തി. ഹര്‍ജിക്കാരിക്ക് ആ അവകാശം നിഷേധിക്കരുതെന്നും ന്യായാലയം നിര്‍ദ്ദേശിച്ചു.ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കണമെന്നും ഭര്‍ത്താവിനും മക്കളോടുമൊപ്പം കഴിയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഭര്‍ത്തൃമാതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുടുംബാംഗങ്ങളും എതിര്‍പ്പ് അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയ ഹര്‍ജി പുലാമന്തോളിലെ ഗ്രാമന്യായാലയത്തിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles