Monday, October 12, 2026

കുട്ടിക്ക് ‘ലോക് ഡൗൺ’ എന്ന് പേരിട്ടു

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി നവജാത ശിശുവിന് ‘ലോക്ക് ഡൗണ്‍ എന്ന് പേര്. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് മാതാപിതാക്കൾ കുഞ്ഞിന് ലോക്ക്ഡൗൺ എന്ന നാമകരണം ചെയ്തത്.

സ്വന്തം താത്പര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോൾ ദേശീയ താത്പര്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് കുട്ടിക്ക് ഈ പേരുനല്‍കിയതെന്ന് പിതാവ് പവന്‍ പറയുന്നു.

രാജ്യത്ത് ലോക്ക് ഡൗണ്‍ പുരോ​ഗമിക്കുന്നതിനിടെയാണ് അവന്‍ ജനിച്ചത്. ജനങ്ങളെ രക്ഷിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായാണ് മകന് ഈ പേരുനല്‍കിയത്. ദേശീയ താത്പര്യം സംരക്ഷിക്കാനാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനാല്‍ കുട്ടിക്കും ലോക്ക് ഡൗണ്‍ എന്ന പേരുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു’ – പവന്‍ പറഞ്ഞു.

കുട്ടി ജനിച്ചതിന്റെ ആഘോഷ പരിപാടികള്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പവന്‍ അറിയിച്ചു.

Related Articles

Latest Articles