Thursday, October 15, 2026

കേദാര്‍നാഥ് വികസന പുനര്‍ നിര്‍മ്മാണം; പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങുന്ന രീതിയിലാകണമെന്ന് പ്രധാനമന്ത്രി

ദില്ലി: കേദാര്‍നാഥ് വികസന പുനര്‍ നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച.

പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങുന്ന രീതിയിലുള്ള വികസന പദ്ധതികളായിരിക്കണം ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി ആവിഷ്‌ക്കരിക്കേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇതിനായി തൊഴിലാളികളെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിന്റെ ഭാഗമായി റംബാന്‍ മുതല്‍ കേദാര്‍നാഥ് വരെയുള്ള എല്ലാ പൈതൃക സ്ഥലങ്ങളും കൂടുതല്‍ വികസിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles