Sunday, May 5, 2024
spot_img

കേരളത്തിൽ നിന്ന് വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് കയറ്റില്ല

കൊല്ലം : കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് ചെക്ക് പോസ്റ്റുകളിൽ കടുത്ത നിയന്ത്രണം. കൊല്ലം ജില്ലാ അതിർത്തിയായ പുളിയറ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്.

കൂടാതെ പുളിയറ ചെക്പോസ്റ്റിൽ കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നുള്ളു.കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Related Articles

Latest Articles