Wednesday, September 30, 2026

കൊറോണയുടെ പേരിൽ യുവതിക്ക് നേരെ അതിക്രമം

ദില്ലി : കൊറോണ വൈറസിന്റെ പേരില്‍ ദില്ലിയില്‍ മണിപ്പൂരി യുവതിയ്ക്കു നേരെ അധിക്ഷേപം. ഇരുചക്ര വാഹനത്തിലെത്തിയ ആള്‍ യുവതിയുടെ മുഖത്ത് തുപ്പുകയും ‘കൊറോണ’ എന്ന് വിളിച്ച അധിക്ഷേപിക്കുകയും ചെയ്തു.

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.അപമര്യാദയായി പെരുമാറാനുള്ള ബൈക്ക് യാത്രികന്റെ ശ്രമം തടഞ്ഞതോടെയാണ് തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്തത്.50കളുടെ മധ്യേ പ്രായമുള്ളയാളാണ് ബൈക്കിലെത്തി അശ്ലീല ഭാഷയില്‍ സംസാരിച്ചതെന്ന് യുവതി പറഞ്ഞു.
സംഭവത്തില്‍ കേസെടുത്തതായി ഡിസിപി വിജയാനന്ദ ആര്യ അറിയിച്ചു.

Related Articles

Latest Articles