Saturday, October 10, 2026

വിജയവാഡയിൽ കോവിഡ് കെയർ സെന്ററിൽ തീപിടിത്തം; 7 പേർ മരിച്ചു;രക്ഷാപ്രവർത്തനം തുടരുന്നു

ഹൈദരാബാദ് : കോവിഡ് കെയർ സെന്‍ററിലുള്ള വൻ അഗ്നിബാധയിൽ ഏഴ് പേർ വെന്തുമരിച്ചു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ വിജയവാഡയിലാണ് സംഭവം .17 പേരെ രക്ഷപ്പെത്തി എന്നാണ് പ്രാഥമികവിവരം. കോവിഡ് കെയർ സെന്ററാക്കി മാറ്റിയ സ്വർണപാലസ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ മുപ്പത് രോഗികളാണ് ഇവിടെ ഉള്ളത്. പത്ത് മെഡിക്കൽ ജീവനക്കാരുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് നിരവധി ഫയർ എഞ്ചിനുകൾ എത്തിച്ചിട്ടുണ്ട്.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Latest Articles