തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 20 ദിവസം കൊണ്ട് കിട്ടിയത് 141 കോടി രൂപ. ഓണ്‍ലൈനായി പൊതുജനങ്ങള്‍ കൈമാറിയ സംഭാവന 12.12 കോടി മാത്രം. ബാക്കി കോര്‍പറേറ്റുകളുടെ സംഭാവനയാണ് മുക്കാല്‍ പങ്കും. ഫണ്ടില്‍ നിന്നു വരവിന്റെ ഇരട്ടിയിലേറെയായ 350 കോടി രൂപ ഇതിനകം ചെലവാക്കുകയും ചെയ്തു. അതേസമയം,മാര്‍ച്ച് 27നു ശേഷം ലഭിക്കുന്ന സംഭാവനകളാണ് കോവിഡ് ഫണ്ടായി കണക്കാക്കുന്നത്. പ്രളയസഹായമായി 2018 ജൂലൈ 27 മുതല്‍ കഴിഞ്ഞ മാസം 26 വരെ 4,798 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ചത്.

