Tuesday, October 13, 2026

ലോക്ക്ഡൗണിൽ കുടുങ്ങിയ ഓ​സ്ട്രേ​ലി​യ​ന്‍ പൗ​രന്മാര്‍ നാട്ടിലേക്ക് മടങ്ങും

കൊ​ച്ചി : രാജ്യത്തെ ലോ​ക്ക്ഡൗ​ണി​ല്‍ സം​സ്ഥാ​ന​ത്ത് കു​ടു​ങ്ങി​യ ഓ​സ്ട്രേ​ലി​യ​ന്‍ പൗ​രന്മാര്‍ ഞായറാഴ്ച നാ​ട്ടി​ലേ​ക്ക് തിരിക്കും. ഓ​സ്ട്രേ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളെ​ടു​ത്ത​തോ​ടെ​യാ​ണ് 77 പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​ന് മ​ട​ങ്ങാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​വ​ര്‍ ഇ​ന്ന് അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ലെ​ത്തും.

പലയിടത്തായുള്ളയു​ള്ള ഓ​സ്ട്രേ​ലി​യ​ന്‍ സം​ഘ​ങ്ങ​ളോ​ടൊ​പ്പം ചെ​ന്നൈ​യി​ല്‍ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച ഇ​വ​ര്‍ യാ​ത്ര തി​രി​ക്കും. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ റോ​ഡ് മാര്‍ഗമാണ് ഇ​വ​രെ ചെ​ന്നൈ​യി​ലെ​ത്തി​ക്കുക. കേ​ര​ള​ത്തി​ല്‍ കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​രന്മാരു​ടെ സം​ഘ​വും നേ​ര​ത്തെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു.

Related Articles

Latest Articles