തിരുവനന്തപുരം:പത്തനംതിട്ടയില്‍ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ കുടുംബം ആശുപത്രിവിട്ടു. ഇവരുടെ രോഗം ഭേദമായതായി പത്തനംതിട്ട ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചിരുന്നു. കൂടാതെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും നേരത്തേ ഡിസ്ചാര്‍ജ് ആയിരുന്നു.
കേരളത്തില്‍ ഇതുവരെ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ 181 പേരാണ് ഇപ്പോഴുള്ളത്.

