Saturday, October 10, 2026

ഗുരുവായൂരിൽ ഭക്തർക്ക് വിലക്ക്, ശബരിമലയിൽ നിയന്ത്രണം

തിരുവനന്തപുരം :കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം , ഗുരുവായൂരിൽ ഭക്തർക്ക് വിലക്കും ഏർപ്പെടുത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും.

ശബരിമല തിരുവുത്സവം കൊടിയേറുന്നതിന്റെ ഭാഗമായി ഈ മാസം 28 നാണ് നട തുറക്കുക. 29 ന് കൊടിയേറ്റ് നടക്കും. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഉത്സവം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. ഏപ്രില്‍ എട്ടിന് പമ്ബാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം വിലക്കി.

Related Articles

Latest Articles