Sunday, October 4, 2026

മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് മോദി ജി

ദില്ലി :കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം വെളിപ്പെടുത്താന്‍ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയേകിയതിനാണ് മമ്മൂട്ടിയോട് മോദി നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി. മമ്മൂക്കാ എന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടിയെ അഭിനന്ദിച്ച്‌ മോദി ട്വീറ്റ് ചെയ്തത്. ‘നന്ദി മമ്മൂക്കാ. സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവര്‍ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കൊവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

വീഡിയോയിലൂടെ മമ്മൂട്ടി പങ്കു വെച്ച വാക്കുക്കൾ
‘കൊവിഡ് എന്ന മഹാവിപത്തിനെതിരേ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച്‌ പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി മുതല്‍ ഒമ്പതു മിനിട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാകണമമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു’.

Related Articles

Latest Articles