Saturday, October 17, 2026

ചെന്നൈയിൽ ആദ്യ മരണമെത്തി

ചെന്നൈ: കൊറോണ വെെറസ് ബാധിച്ച്‌ തമിഴ്നാട്ടില്‍ ആദ്യ മരണം റിപ്പോർട്ട്‌ ചെയ്തു. അണ്ണാനഗര്‍ സ്വദേശിയായ 54കാരനാണ് മരിച്ചത്. ഇദ്ദേഹം പ്രമേഹ രോഗിയായിരുന്നു.

ചൊവ്വാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വെെെറസ് ബാധിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ മരണമാണിതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍ പറഞ്ഞു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 18ആയി ഉയര്‍ന്നു. മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 11 ആയി.

Related Articles

Latest Articles