Saturday, October 17, 2026

ചെലവു കുറഞ്ഞ വെൻ്റിലേറ്ററുകൾ: ഇന്ത്യൻ കമ്പനികളെ അംഗീകരിച്ച് നാസ

ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ മൂന്ന് കമ്പനികളെ തിരഞ്ഞെടുത്ത് നാസ. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവെസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തു. കൊവിഡ് രോഗികളെ സഹായിക്കാനാണ് ചെലവുകുറഞ്ഞ വെന്റിലേറ്ററുകള്‍.

21 കമ്പനികളെയാണ് ഇതുവരെ നാസ ഇക്കാര്യത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ എട്ട് കമ്പനികള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യയിലേത് ഉള്‍പ്പെടെ 13 കമ്പനികളെ രാജ്യാന്തര തലത്തിലും തിരഞ്ഞെടുത്തു. ഫീല്‍ഡ് ആശുപത്രികളില്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും വിധത്തിലുള്ള വെന്റിലേറ്ററുകളാണ് കമ്പനികള്‍ നിര്‍മിക്കാന്‍ പോകുന്നതെന്നും നാസ.

വൈറ്റല്‍ എന്ന് പേരിലുള്ള വെന്റിലേറ്ററുകളാണ് കമ്പനികള്‍ നിര്‍മിക്കുക. ഹൈപ്രഷര്‍ വെന്റിലേറ്ററായ വൈറ്റല്‍ സാധാരണ വെന്റിലേറ്ററിന്റെ ഏഴിലൊന്ന് ഭാഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവയാണ്. വളരെ ലളിതമായ വെന്റിലേറ്ററില്‍ ഗുരുതരമായ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ചികിത്സിക്കാന്‍ ഉപയോഗിക്കാം.

അതേസമയം സാധാരണ വെന്റിലേറ്ററുകളില്‍ അതീവ ഗുരുതരമായ നിലയില്‍ ഉള്ളവരെ കിടത്താം. വൈറ്റല്‍ വെന്റിലേറ്ററിന്റെ പേറ്റന്റും സോഫ്റ്റ് വെയറും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ദ ഓഫീസ് ഓഫ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് കോര്‍പറേറ്റ് പാര്‍ട്ടണര്‍ഷിപ്‌സ് എന്ന കമ്പനിയുടേതാണ്.

Related Articles

Latest Articles